വിദൂര വിദ്യാഭ്യാസം വഴി ടെക്നോളജി മാനേജ്മെന്റ് ഇന്‍ അഗ്രികള്‍ചര്‍ പഠിക്കാം
text_fieldsനാഷനല്‍ അക്കാദമി ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് മാനേജ്മെന്റ് (എന്‍.എ.എ.ആര്.എം) ഹൈദരാബാദ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ടെക്നോളജി മാനേജ്മെന്റ് ഇന്‍ അഗ്രികള്‍ചര്‍ കോഴ്സിന് അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന കോഴ്സ് കാലാവധി ഒരു വര്‍ഷമാണ്. രണ്ട് സെമസ്റ്ററുകളായി നടത്തും. 100 സീറ്റുകളുണ്ട്. കാര്‍ഷിക രംഗത്തെ സാങ്കേതിക വികസനത്തെക്കുറിച്ച് കോഴ്സ് വഴി മനസ്സിലാക്കാം.
യോഗ്യത: സോഷ്യല്‍ സയന്‍സ്, അഗ്രികള്‍ചറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാനേജ്മെന്റ്, ലൈഫ് സയന്‍സ്, എന്‍ജിനീയറിങ് ബിരുദം.
അപേക്ഷാഫീസ്: 300 രൂപ, ‘എ.സി.എ.ആര് യൂനിറ്റ്- എന്‍.എഎ.എ.ആര്.എം/സി’ എന്ന വിലാസത്തില്‍ ഹൈദരാബാദില്‍ മാറാവുന്ന തരത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടക്കണം.
അപേക്ഷിക്കേണ്ട വിധം: www.naarm.org.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ അക്കാദമിക് സെല്‍, നാഷനല്‍ അക്കാദമി ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് മാനേജ്മെന്റ്, രാജേന്ദ്ര നഗര്‍, ഹൈദരാബാദ് -500 030, തെലങ്കാന എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.